കാസര്‍കോട് (www.evisionnews.co): കേരള പോലീസില്‍ വ്യാപകമായ സ്ഥലംമാറ്റം. നിരവധി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റവും ലഭിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പികെ സുധാകരനെ കാസര്‍കോട് ക്രൈംബ്രാഞ്ചിലേക്ക് മാറ്റി. ക്രൈംബ്രാഞ്ചില്‍ നിന്ന് എംപി വിനോദിനെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ആയി നിയമിച്ചു.
കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പി കെ. ദാമോദരനെ കണ്ണൂര്‍ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി. ജൈവ വൈവിധ്യ ബോര്‍ഡ് ഡെപ്യൂട്ടേഷനില്‍ ഉണ്ടായിരുന്ന ഡോ. വി. ബാലകൃഷ്ണനെ കാസര്‍കോട് വിജിലന്‍സ് ഡി.വൈ.എസ്.പി ആയി നിയമിച്ചു.
ഹൊസ്ദുര്‍ഗ് സി.ഐ. കെ. വിനോദ് കുമാറിനെ സ്ഥാനക്കയറ്റം നല്‍കി കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി ആയി നിയമിച്ചു. രാജപുരം സിഐ ബാബു പെരിങ്ങയത്തിനെ വിജിലന്‍സ് ഡി.വൈ.എസ്.പിയായി കണ്ണൂരില്‍ നിയമിച്ചു.
കാസര്‍കോട് എസ്.എസ്.ബി സി.ഐ സി.കെ സുനില്‍ കുമാറിനെ തൃശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പിയായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു. സി.ഐ കെ.ഇ പ്രേമചന്ദ്രനെ കണ്ണൂര്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയായി നിയമിച്ചു. തലശ്ശേരി ഡി.വൈ.എസ്.പി കെ.വി വേണുഗോപാലിനെ കണ്ണൂര്‍ ഡി.സി.ആര്‍.ബിയിലേക്ക് സ്ഥലം മാറ്റി.
Post a Comment
0 Comments