കാസര്‍കോട് (www.evisionnews.co): ലോക് ഡൗണ്‍ കാലയളവിലെ ഫിക്‌സഡ് ചാര്‍ജ് പൂര്‍ണമായും ഒഴിവാക്കുക, മാസം തോറും റീഡിംഗ് നടത്തി ബില്ലുകള്‍ നല്‍കുക, ലോക് ഡൗണ്‍ കാലത്ത് ഉപയോഗിച്ച വൈദ്യുതിയുടെ എനര്‍ജി ചാര്‍ജ്ജ് മാത്രം ഈടാക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാന പ്രകാരം കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നെല്ലിക്കുന്ന്, കാസറഗോഡ് വൈദ്യുതി സെക്ഷന്‍ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.
കാസര്‍കോട് സെക്ഷന്‍ മുന്നില്‍ ധര്‍ണ്ണാ സമരം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എ.എ അസീസിന്റെ അധ്യക്ഷതയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ മൊയ്തീന്‍ കുഞ്ഞി ഉദ്ഘാടനം ചെയ്തു. അഷറഫ് നാലത്തടുക, ജലില്‍ തച്ചങ്ങാട്, ചന്ദ്രമണി, റൗഫ് പള്ളിക്കാല്‍, നഹീം ഫെമിന, ജലീല്‍ പ്രസംഗിച്ചു. ദിനേഷ് കെ സ്വാഗതവും ബഷീര്‍ കല്ലങ്കടി നന്ദിയും പറഞ്ഞു.
നെല്ലിക്കുന്നില്‍ ധര്‍ണ്ണ സമരം സംസ്ഥാന സമിതി അംഗം മുനീര്‍ ബിസ്മില്ലയുടെ അധ്യക്ഷതയില്‍ ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര ഉദ്ഘാടനം ചെയ്തു. ഹാരിസ് സി.കെ, ഉല്ലാസ്, പ്രസംഗിച്ചു. നാഗേഷ് ഷെട്ടി സ്വാഗതവും മുനിര്‍ എംഎം നന്ദിയും പറഞ്ഞു.
Post a Comment
0 Comments