കേരളം (www.evisionnews.co): സംസ്ഥാനത്തേക്ക് തിരിച്ചുവരുന്ന പ്രവാസികള്‍ക്കു യാത്രപുറപ്പെടും മുമ്പ് ട്രൂനാറ്റ് ബീറ്റ കോവിഡ് പരിശോധന നടത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ട്രൂനാറ്റ് ടെസ്റ്റ് പല വിദേശരാജ്യങ്ങളും അംഗീകരിക്കാത്തതിനാല്‍ നിര്‍ദേശം അപ്രായോഗികമാണെന്ന് വിദേശകാര്യ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചു.
കോവിഡ് ബാധിതരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തില്‍ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രവാസികള്‍ക്കു കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് ചെലവു കുറഞ്ഞ ട്രൂനാറ്റ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് സംസ്ഥാനം നിര്‍ദേശിച്ചത്. ഇക്കാര്യത്തില്‍ സഹകരണം തേടി സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു.
Post a Comment
0 Comments