കാസര്‍കോട് (www.evisionnews.co): ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ സ്‌കൂളില്‍ പഠിക്കുന്ന മധൂര്‍ പഞ്ചായത്തില്‍പ്പെട്ട രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് യൂത്ത് ലീഗ് മധൂര്‍ പഞ്ചായത്ത് മൊബൈല്‍ ഫോണ്‍ വിതരണം ചെയ്തു. ബെദിര പാണക്കാട് തങ്ങള്‍ മെമ്മോറിയല്‍ സ്‌കൂളില്‍ പഠിക്കുന്ന പതിനൊന്ന് വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാത്തവരായിട്ടുള്ളത്.
സ്‌കൂള്‍ ലൈബ്രറി ഹാളില്‍ മാനേജര്‍ സിഎ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബിപിഒ കാസിം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് പട്‌ള, പിടിഎ പ്രസിഡന്റ് ഹാരിസ് ബെദിര, യൂത്ത് ലീഗ് മധൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കലന്തര്‍ ഷാഫി, ട്രഷറര്‍ മുസ്തഫ പള്ളം, വൈസ് പ്രസിഡന്റ് ശിഹാബ് പാറക്കട്ട, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ശിവാനന്ദന്‍, നാരായണന്‍ മാസ്റ്റര്‍, മുഹമ്മദ് മാണിമൂല, പിസി അബ്ദുല്ല, റോഷിനി സംസാരിച്ചു.
Post a Comment
0 Comments