ദുബൈ (www.evisionnews.co): കാസര്‍കോടിന്റെ മത- സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ നിറസാന്നിധ്യവും ജീവകാരുണ്യ മേഖലയിലെ പകരംവെക്കാനില്ലാത്ത നേതാവും മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും സുന്നി യുവജനം സംഗം സംസ്ഥാന ട്രഷററും ചന്ദ്രിക ഡയറക്ടറുമായ മെട്രോ മുഹമ്മദ് ഹാജി ചിത്താരിയുടെ വേര്‍പാട് ഉത്തര മലബാറിന് തന്നെ തീരാനഷ്ടമാണെന്ന് ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റി അനുശോചിച്ചു.
അദ്ദേഹം ജീവിതം കൊണ്ട് തീര്‍ത്ത വിശുദ്ധിയും കര്‍മങ്ങളും അദ്ദേഹത്തിന് പരലോക മോക്ഷം നല്‍കട്ടെ എന്നും സന്തപ്ത കുടുംബത്തോടൊപ്പം ചേര്‍ന്ന് അദ്ദേഹത്തിന്റെ മഗ്ഫിറത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു
ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറര്‍ ഹനീഫ ടിആര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ഭാരവാഹികളായ മഹമൂദ് ഹാജി പൈവളിക, സിഎച്ച് നൂറുദീന്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുല്‍ റഹ്മാന്‍ പടന്ന, സലിം ചേരങ്കൈ, റാഫി പള്ളിപ്പുറം യൂസുഫ് മുക്കൂട് അഹമ്മദ് ഈബീ, ഹസൈനാര്‍ ബീജന്തടുക്ക ഫൈസല്‍ മുഹ്സിന്‍, സലാം തട്ടാഞ്ചേരി, അബ്ബാസ് കെപി കളനാട്, അഷ്റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍, ശരീഫ് പൈക്ക, എംസി മുഹമ്മദ് അനുശോചിച്ചു.
മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ദുബായ്‌കെ എംസിസി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ദുബായ്. കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി, ദുബായ്. കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി ദുബായ് കെ എംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും അനുശോചിച്ചു.
Post a Comment
0 Comments