നീലേശ്വരം (www.evisionnews.co): നീലേശ്വരം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍/ മേനേജ്‌മെന്റ് സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മെട്രോ മുഹമ്മദ് ഹാജി അനുസ്മരണ യോഗം പടന്നക്കാട് വൈറ്റ് റൈഞ്ച് റസ്റ്റോറന്റില്‍ നടന്നു. ഇഎം കുട്ടിഹാജി അധ്യക്ഷത വഹിച്ചു.
ബഷീര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെളളിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ജാതി മതകക്ഷി രാഷ്ട്രീയ ഭേദമന്യേ അനേകം പാവങ്ങളുടെ കണ്ണീരൊപ്പിയ മഹല്‍ വ്യക്തിയും പലരും പുച്ഛത്തോടെ കാണാറുള്ള മനോരോഗികളെ പോലും തന്റെ തിന്മേശയില്‍ കൊണ്ടുവന്ന് വിരുന്നൂട്ടാറുളള നേതാവാണ് മെട്രോ മുഹമ്മദ് ഹാജി എന്ന് അദ്ദേഹം പറഞ്ഞു.
റഷീദ് ഫൈസി പ്രാര്‍ത്ഥന നടത്തി, ശാഫി ഫൈസി, മുഹമ്മദലി മൗലവി, ഫുവാദ് ഹാജി, ഇബ്രാഹിം പറമ്പത്ത്, സമദ് ഹാജി, ഗഫൂര്‍ ഹാജി, റഹീം പുഴക്കര, സുബൈര്‍ ഹാജി പ്രസംഗിച്ചു.
Post a Comment
0 Comments