കാസര്‍കോട് (www.evisionnews.co): താമസസ്ഥലത്ത് കയറി പീഡിപ്പിച്ചെന്ന 20 കാരിയുടെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. മുജീബ് റഹ്മാന്‍, നിയാസ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. 2019 ജൂലൈ മുതല്‍ ഫോട്ടോ പ്രചരിപ്പിക്കുമെന്നും മറ്റും പറഞ്ഞ് താമസ സ്ഥലത്ത് കയറി പീഡിപ്പിക്കുകയും തുടര്‍ന്ന് ഇയാളുടെ സുഹൃത്തും സംഭവം പുറത്തുപറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
Post a Comment
0 Comments