കേരളം (www.evisionnews.co): സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജായി പന്ത്രണ്ട് രൂപയാണ് നിശ്ചയിച്ചത്. കര്‍ശന നിബന്ധനകളോടെ ജില്ലക്കകത്ത് ഹ്രസ്വ ദൂര സര്‍വീസുകള്‍ അനുവദിച്ചാണ് ചാര്‍ജ് വര്‍ധനക്ക് ശിപാര്‍ശ ചെയ്തത്. സാര്‍വത്രികമായ പൊതു ഗതാഗതം ഉണ്ടാകില്ല. ഹോട്ട് സ്‌പോട്ട് ഒഴികെയുള്ള പ്രദേശത്താണ് ബസ് യാത്രക്കുള്ള അനുമതിയെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. അന്തര്‍ ജില്ലാ, അന്തര്‍സംസ്ഥാന യാത്രകള്‍ ഉടനെയുണ്ടാകില്ലെന്നും ഹോട്ട് സ്‌പോട്ട് അല്ലാത്തയിടങ്ങളില്‍ ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകള്‍ നടത്താമെന്നും ഗതാഗതമന്ത്രി അറിയിച്ചു
Post a Comment
0 Comments