Type Here to Get Search Results !

Bottom Ad

ലോക് ഡൗണ്‍ തീരും വരെ സ്വകാര്യ ബസ് ഓടാനാവില്ലെന്ന് ഉടമകള്‍: കെഎസ്ആര്‍ടിസി നാളെ മുതല്‍ ഓടിത്തുടങ്ങും


കാസര്‍കോട് (www.evisionnews.co): നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് സ്വകാര്യ ബസുകള്‍ ഓടാനാവില്ലെന്ന് ബസുടകള്‍. ഡൈവറും കണ്ടക്ടറും ഉള്‍പ്പടെ 48സീറ്റുള്ള ബസില്‍ 24യാത്രക്കാരെ കയറ്റി സര്‍വീസ് നടത്തണമെന്ന നിര്‍ദേശം അപ്രായോഗികമാണ്. എട്ടുരൂപയുണ്ടായിരുന്ന മിനിമം ചാര്‍ജ് 12രൂപയും വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജിന്റെ 50ശതമാനവും വര്‍ധിപ്പിക്കുമെന്ന് പറയുന്നത് സര്‍ക്കാറിന്റെ കണ്ണില്‍ പൊടിയിടുന്ന തന്ത്രമാണ്. 

ഡീസലിന്റെ നികുതി കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഉപേക്ഷിക്കാതെ നിലവിലെ നിര്‍ദേശങ്ങള്‍ പാലിച്ച് സര്‍വീസ് നടത്തിയാല്‍ നഷ്ടം കൂടും. ബസിന്റെ ടാക്‌സും മറ്റു ചെലവുകളും താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്. ഈ വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ ലോക്ഡൗണ്‍ തീരുംവരെ സര്‍വീസ് നടത്താനാവില്ലെന്ന് ബസുടമകള്‍ പറയുന്നു. അതേസമയം നാളെ മുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടങ്ങും. ജില്ലയ്ക്കുള്ളിലുള്ള സര്‍വീസ് മാത്രമാണ് നടത്തുക.

Post a Comment

0 Comments

Top Post Ad

Below Post Ad