കോഴിക്കോട്: (www.evisionnews.co) സാമൂഹിക അകലം പാലിക്കാന്‍ ആപ്പ് തയാറാക്കി മദ്യ വില്‍പ്പന തുടങ്ങിയ സര്‍ക്കാര്‍ നിലപാട് കേരളത്തിലെ ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് ലഹരി നിര്‍മ്മാര്‍ജ്ജന യുവജന സമിതി സംസ്ഥാന കമ്മിറ്റി ആരോപിച്ചു. മദ്യം വാങ്ങുന്ന സമയത്ത് തിരക്കൊഴിവാക്കാനുദ്ദേശിച്ചുള്ള ആപ്പ് ഉപയോഗിച്ച് വാങ്ങുന്ന മദ്യം കഴിച്ചാലും മദ്യപാന്മാരുടെ രോഗ പ്രതിരോധ ശക്തി കുറയുമെന്ന് മനസ്സിലാക്കാത്തവരല്ല സര്‍ക്കാര്‍. കൊറോണ വ്യാപനത്തെ ഫലപ്രദമായി തടയുന്നു എന്ന പി.ആര്‍ ക്യാപ്ഷനുകള്‍ക്കപ്പുറം ആത്മാര്‍ത്ഥ നിലപാട് സര്‍ക്കാറിനില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് തിരക്ക് പിടിച്ച് മദ്യ വിപണി തുറക്കുവാനുള്ള തീരുമാനം.
സംസ്ഥാനത്ത് കോവിഡ് സാഹചര്യം ഭയാനകരമായിരിക്കുന്ന ഒരു സാഹചര്യത്തിലുള്ള സര്‍ക്കാര്‍ നിലപാട് ബീവറേജസിനെ മരണത്തിന്റെ വ്യാപാരിയാക്കിയിരിക്കുന്നെന്നും ലഹരി നിര്‍മ്മാര്‍ജ്ജന യുവജന സമിതി ആരോപിച്ചു.ആരാധനാലയങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും വിലക്ക് നില നില്‍ക്കുമ്പോള്‍ തന്നെ ബാറുകളും ബീവറേജസുകളും തുറന്ന് നല്‍കിയത് കടുത്ത ജന വഞ്ചനയാണ്. പ്രകടന പത്രികാ വാഗ്ദാനങ്ങളെ അട്ടിമറിച്ചാണ് സര്‍ക്കാര്‍ മദ്യ ലോബികളോടുള്ള വിധേയത്തം പ്രകടിപ്പിച്ചിരിക്കുന്നത്. സാമൂഹ്യ കുടുംബന്തരീക്ഷങ്ങളില്‍ വന്നിട്ടുള്ള സമാധാന സാഹചര്യത്തെ പരിക്കേല്‍പ്പിക്കുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ലഹരി നിര്‍മ്മാര്‍ജ്ജന യുവജന സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
വി.കെ.എം ഷാഷി അദ്ധ്യക്ഷത വഹിച്ചു. മുഹ്‌സിന്‍ ടി.പി.എം, ഷഫീക്ക് വടക്കന്‍, ഷാനവാസ് തുറക്കല്‍, സയ്യിദ് ബാഫഖി തങ്ങള്‍, പി. ജാബിര്‍ ഹുദവി, നസീര്‍ വളയം, റിയാസ് നാലകത്ത്, ഫൈസ് പൂവച്ചല്‍, എ സദഖത്തുള്ള, എം.എസ് ഹാഷിം, ഫൈസല്‍ ചെറുകുന്നേന്‍, കെ.എം ഷമീം, പി.എം. നാദിര്‍ഷ, റഊഫ് ബായിക്കര, ഫൈസല്‍ ഒതായി, പി.കെ ജനീസ് ബാബു, സല്‍മാന്‍ ഹനീഫ്, ഫായിസ് വിളഞ്ഞിപ്പുലാന്‍ സംസാരിച്ചു.
Post a Comment
0 Comments