വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരുടെ വരവോടു കൂടിയാണ് മൂന്നാംഘട്ട കോവിഡ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഇക്കാലയളവില്‍ വിദേശരാജ്യങ്ങളില്‍ നിന്നും 646 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 4976 പേരുമാണ് ജില്ലയിലേക്ക് എത്തിയത്. ഏറ്റവും കൂടുതല്‍ രോഗികളും മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന രോഗനിരക്കുള്ള മഹാരാഷ്ട്രയില്‍ നിന്നും ഇനിയും ധാരാളം ആളുകള്‍ നമ്മുടെ ജില്ലയിലേക്ക് എത്താന്‍ കാത്തിരിക്കുകയാണ്.
മൂന്നാംഘട്ട വ്യാപനത്തില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 81 രോഗികളില്‍ 57 പേരും കോവിഡ് ഏറെ ബാധിച്ച മഹാരാഷ്ട്രയില്‍ നിന്നാണ്. മറ്റു ഇതര സംസ്ഥാനങ്ങള്‍ ആയ കര്‍ണാടകയില്‍ നിന്നും വന്ന ഒരാള്‍ക്കും തമിഴ് നാട്ടില്‍ നിന്നും വന്ന രണ്ടു പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 13 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് എട്ടുപേര്‍ക്കാണ്.
നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണവും ദിനംപ്രതി കൂടിവരികയാണ്. വീടുകളില്‍ 3065 പേരും ആസ്പത്രികളില്‍ 551 പേരുമുള്‍പ്പെടെ ജില്ലയില്‍ 3616 പേരാണ് നിരീക്ഷണത്തിലുള്ളത്. 407 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ഇന്നലെ മാത്രം പുതിയതായി 39 പേരെ സ്ഥാപന നീരിക്ഷണത്തിലാക്കി.
Post a Comment
0 Comments