(www.evosopnnews.co) രാജ്യ വ്യാപകമായ ലോക്ക് ഡൗൺ നീട്ടി ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) ഉത്തരവ് പുറപ്പെടുവിച്ചു. ലോക്ക്ഡൗണിന്റെ നാലാം ഘട്ടം മെയ് 31 വരെ തുടരും. ലോക്ക് ഡൗൺ മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്താൻ എൻഡിഎംഎ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ദേശീയ എക്സിക്യൂട്ടീവ് കൗൺസിലിനോട് ആവശ്യപ്പെട്ടു. മാർഗ്ഗനിർദ്ദേശങ്ങളിൽ രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന പുതിയ കൊറോണ വൈറസ് കേസുകൾ പരിഗണിച്ച് ക്രമേണയുള്ള സാമ്പത്തിക പ്രവർത്തനങ്ങളുടെ പുനരുജ്ജീവനത്തിന് ഊന്നൽ നൽകും.
Post a Comment
0 Comments