Type Here to Get Search Results !

Bottom Ad

അബൂദാബി കെഎംസിസി -ബെള്ളൂര്‍ പഞ്ചായത്ത് ലീഗ് 300 കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ നല്‍കി

ബെള്ളൂര്‍ (www.evisionnews.co): കെഎംസിസി നേതാവ് കെകെ അബ്ദുല്‍ ഖാദര്‍ കിന്നിംഗാറിന്റെ സ്മരണാര്‍ത്ഥം ബെള്ളൂര്‍ പഞ്ചായത്ത് ലീഗ് അബൂദാബി കെഎംസിസിയുമായി ചേര്‍ന്ന് നടത്തിയ റിലീഫ് കാസര്‍കോട് മണ്ഡലം മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള കെഎംസിസി ഓര്‍ഗനൈസ് സെക്രട്ടറി ജികെ ഇര്‍ഫാന് കൈമാറി ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്തിലെ 300 കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യകിറ്റ് വിതരണം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ഇബ്രാഹിം മദ്ക്കം അധ്യക്ഷത വഹിച്ചു. ശംസുദ്ധീന്‍ കിന്നിംഗാര്‍ സ്വാഗതം പറഞ്ഞു. എസ്‌കെ അബ്ബസ്, എന്‍ബി മുഹമ്മദ്, അഷ്‌റഫ്, ജി. യുസുഫ് ഹാജി, എസ്‌കെ മുഹമ്മദ്, ജലീല്‍ എടോണി, എന്‍ബി ഇബ്രാഹിം, മുഹമ്മദ് കുന്നില്‍, അബ്ദുല്ല നെഞ്ചിക്കാര്‍, എം. റഫീഖ്, ജഅഫര്‍ കെഎച്ച്, റഫീഖ് നുജം, അമീന്‍ ഇസ്സത്ത് സംബന്ധിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad