Type Here to Get Search Results !

Bottom Ad

കല്ലുകണ്ടം വയലാര്‍ ഗ്രന്ഥാലയം മാസ്‌ക്കും പ്രതിരോധ മരുന്നും നല്‍കി


ബോവിക്കാനം (www.evisionnews.co): കല്ലുകണ്ടം മുണ്ടപ്പള്ളം വയലാര്‍ വായനശാല ആന്റ് ഗ്രന്ഥാലയം വനിതാ വേദിയുടെ സഹകരണത്തോടെ മാസ്‌ക്കും രോഗ പ്രതിരോധത്തിന് ഹോമിയോ ഗുളികകളും വിതരണം ചെയ്തു. മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ഭാസ്‌കരന്‍ കല്ലുകണ്ടം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉദയകുമാര്‍, പുരുഷോത്തമന്‍, സുന്ദരന്‍, ജയരാജ്, വിജയന്‍, ലൈബ്രേറിയന്‍ സുജ, വനിതാവേദി കണ്‍വീനര്‍ ഉമാദേവി സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad