അത്യാവശ്യമായ ആര്‍ഒ പ്ലാന്റ് എംസി ഖമറുദീന്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നും അനുവദിക്കുകയും ചെയ്തു. ഈ പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ടു പോയിരുന്ന ഘട്ടത്തില്‍ ഉപ്പളയിലെ വ്യവസായി ശ്രീ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് ചെയര്‍മാനായ ഐഷല്‍ ഫൗണ്ടേഷന്‍ മുക്കാല്‍ കോടി രൂപയോളം വിലവരുന്ന പത്തോളം ഡയാലിസിസ് മെഷീനുകള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെഎം അഷ്റഫിന് വാഗ്ദാനം നല്‍കിയിരുന്നു. ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് സമയം വൈകിയെങ്കിലും എംസി ഖമറുദീന്‍ എംഎല്‍എയുടെയും ജില്ലാ ഭരണ കൂടത്തിന്റെയും ഇടപെടലിന്റെ ഭാഗമായി ഈ പദ്ധതിക്ക് ചിറകുകള്‍ മുളചിരിക്കുകയാണ്.
പ്രമുഖ പ്രവാസി വ്യവസായിയും മനുഷ്യ സ്‌നേഹിയുമായ അബ്ദുല്‍ ലത്തീഫ് ഉപ്പള ഗേറ്റ് ചെയര്‍മായനായ ഐഷല്‍ ഫൗണ്ടേഷന്‍ നല്‍കുന്ന പത്തോളം ഡയാലിസിസ് മെഷീനുകള്‍ ഐഷല്‍ ഡയറക്ടര്‍മാരായ ഡോ. ഇസ്മയില്‍ ഫവാസ്, ദില്‍ഷാദ് സിറ്റി ഗോള്‍ഡ്, എസ്എ തങ്ങള്‍ തുടങ്ങിയവര്‍ മഞ്ചേശ്വരം എംഎല്‍എ എംസി ഖമറുദീന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എകെഎം അഷ്റഫ് എന്നിവര്‍ക്ക് കൈമാറി. ചടങ്ങില്‍ മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്തിയോട്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്‍ സുരേന്ദ്രന്‍, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ പിഎന്‍ സലീം, സത്യന്‍ സി ഉപ്പള, കോസ്‌മോസ് ഹമീദ്, മഹമൂദ് കൈക്കമ്പ, ദഅ കയ്യാര്‍, ആശുപത്രി സൂപ്രണ്ട് ഡോ ചന്ദ്രമോഹന്‍ രാഷ്ട്രീയ സാമൂഹിക മേഖലയിലെ മറ്റു പ്രമുഖരും സംബന്ധിച്ചു.
Post a Comment
0 Comments