Type Here to Get Search Results !

Bottom Ad

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ഗംഗാധരന്‍ നായര്‍ അന്തരിച്ചു


കാസര്‍കോട് (www.evisionnews.co): മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി പ്രസിഡന്റുമായ പി ഗംഗാധരന്‍ നായര്‍ (79) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പെരിയ തറവാടു ശ്മശാനത്തില്‍.

കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധേയ പങ്കാളിത്തം വഹിച്ച ഗംഗാധരന്‍ നായര്‍ സംസ്ഥാനത്തെ അറിയപ്പെടുന്ന സഹകാരി കൂടിയാണ്. പെരിയ സര്‍വീസ് സഹകരണ ബാങ്ക്, കാസര്‍ഗോഡ് പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്ക് തുടങ്ങിയവയുടെ സാരഥ്യം വഹിച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗവും യുഡിഎഫ് ജില്ലാ കണ്‍വീനറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: ഇ.പി. മാലതി. മക്കൾ: ജി.ഷീജ (യുഎസ്എ),ധന്യ സുരേഷ് (ഡിസിസി ജനറല്‍ സെക്രട്ടറി), ജി രമ്യ. മരുമക്കള്‍: വി സതീഷ്, സുരേഷ് (കോര്‍പറേഷന്‍ ബാങ്ക്, മംഗലാപുരം), വിഷ്ണു (കോയമ്പത്തൂര്‍).

Post a Comment

0 Comments

Top Post Ad

Below Post Ad