Type Here to Get Search Results !

Bottom Ad

ക്വാറന്റീന്‍ ലംഘിച്ചെന്ന് പ്രചാരണം: കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു


കണ്ണൂര്‍ (www.evisionnews.co): ക്വാറന്റീന് ലംഘിച്ചെന്ന പ്രചാരണത്തില്‍ മനംനൊന്ത് കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു. ന്യൂ മാഹി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവര്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

രക്തസമ്മര്‍ദ്ദത്തിനുള്ള 20 ഗുളിക ഒരുമിച്ച് കഴിച്ചാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരുടേതെന്ന  പേരുള്ള  ആത്മഹത്യാകുറിപ്പ് വാട്‌സാപ്പ് വഴി പ്രചരിക്കുന്നുണ്ട്. തന്റെ മരണത്തിന് ഉത്തരവാദികള്‍ സഹപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ നാല് പേരാണെന്ന് ആ കുറിപ്പില്‍ പറയുന്നുണ്ട്. ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താന്‍ ജോലി ചെയ്‌തെന്നാണ് ചിലര്‍  കുപ്രചാരണം നടത്തുന്നതെന്നും ഇതില്‍ മനം നൊന്താണ് ആത്മഹത്യയെന്നും കുറിപ്പിലുണ്ട്. 

കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഒരു അവധി പോലും എടുക്കാതെ രോഗീപരിചരണം നടത്തുന്ന തനിക്കെതിരെ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ചില പ്രചരിപ്പിക്കുന്നതെന്നും താന്‍ വീടുകളില്‍ പോയി രോഗികളെ പരിചരിക്കാറുണ്ടെന്നും  അവിടെനിന്നൊന്നും ഇന്നുവരെ ഒരു പരാതിയും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലഭിച്ചിട്ടില്ലെന്നും തന്നെപ്പോലുള്ള കമ്മ്യൂണിറ്റി നഴ്‌സുമാരുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും കുറിപ്പില്‍ പരാമര്‍ശമുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad