Type Here to Get Search Results !

Bottom Ad

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫിറോസ് അണങ്കൂര്‍ നിര്യാതനായി


കാസര്‍കോട് (www.evisionnews.co): കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഫിറോസ് അണങ്കൂര്‍ (43) നിര്യാതനായി. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരുന്നു.

അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ പരേതരായ ചീരു മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: താഹിറ ചെമ്പരിക്ക. മക്കള്‍: ഫയാസ് ഫിറോസ് (രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി, സഅദിയ കോളജ്, കോളിയടുക്കം), ഫാത്തിമ, ഫാഹിസ, സഫാസ്, ഫാഹിസ് (നാലുപേരും നായന്മാര്‍മൂല തന്‍ബിഹുല്‍ ഇസ്്‌ലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍), ഫൈസി (മൂന്നര).സഹോദരങ്ങള്‍: ഷാഫി, സലീം, മൈമൂന, ബീവി, അലിമ, നവാസ്, നൗഷാദ്, സമീര്‍, മുജീബ്.

Post a Comment

0 Comments

Top Post Ad

Below Post Ad