Type Here to Get Search Results !

Bottom Ad

178ല്‍ 178 ആശ്വാസം: കാസര്‍കോട് ജില്ലയിലെ ഒടുവിലത്തെ ആളും രോഗമുക്തനായി: ജില്ലയ്ക്കിത് അപൂര്‍വ നേട്ടം


കാസര്‍കോട് (www.evisionnews.co): 178 പേര്‍ ചികിത്സയിലുണ്ടായിരുന്ന കാസര്‍കോട് ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ ഒടുവിലത്തെ ആളും രോഗവിമുക്തനായി. ഇന്ന് വൈകിട്ട് ആറുമണിയോടെ ഉക്കിനടുക്കയിലെ ഗവ. മെഡിക്കല്‍ കോളജ് കോവിസ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും. 178 രോഗികളെ ചികിത്സിച്ച് നൂറു ശതമാനം രോഗമുക്തി എന്ന അപൂര്‍വ നേട്ടമാണ് ജില്ല കൈവരിക്കുന്നത്.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ജില്ല ഇന്ന് ആശ്വാസത്തീരത്താണ്. ഒരുഘട്ടത്തില്‍ സാമൂഹിക വ്യാപനം മുന്നില്‍ കണ്ട ജില്ല പഴുതടച്ചുള്ള പ്രതിരോധ പ്രവര്‍ത്തനത്തിലൂടെയാണ് കോവിഡിനെ നേരിട്ടത്. പതിനഞ്ച് പഞ്ചായത്തിലും രണ്ട് മുനിസിപ്പാലിറ്റിയിലുമായി 178 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തത് ചെമ്മനാട് (39) പഞ്ചായത്തിലും കാസര്‍കോട് (34) മുനിസിപ്പാലിറ്റിയിലുമായിരുന്നു. ചെങ്കളയില്‍ 25ഉം മൊഗ്രാല്‍ പൂത്തൂരില്‍ 15ഉം ഉദുമയില്‍ 14ഉം മധൂരില്‍ 13ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മുളിയാര്‍ 8, കുമ്പള 4, പള്ളിക്കര 6, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി 7, അജാനൂര്‍ 4, ബദിയടുക്ക 3, പെരിയ 2, പൈവളിഗെ, പടന്ന, മംഗല്പാടി, മീഞ്ച പഞ്ചായത്തുകളില്‍ ഓരോന്നു വീതവുമായിരുന്നു രോഗികളുടെ എണ്ണം. ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്ത് ഒരുമാസം പിന്നിടുമ്പോഴേക്കും 80ശതമാനം പേര്‍ക്കും രോഗം ഭേദമായിരുന്നു. ആര്‍ക്കും ഗുരുതരമാവാത്തതും മരണം സംഭവിക്കാത്തതും കാസര്‍കോടിനെ സംബന്ധിച്ചെടുത്തോളം ആശ്വാസം തന്നെയാണ്. മൂന്നിലൊന്ന് പേര്‍ക്ക് മാത്രമെ സമ്പര്‍ക്കം മുഖേനെ അസുഖം ബാധിച്ചുള്ളൂ എന്നതും ശ്രദ്ധേയമാണ്. 

Post a Comment

0 Comments

Top Post Ad

Below Post Ad