Type Here to Get Search Results !

Bottom Ad

ഗള്‍ഫില്‍ 91,000 കടന്ന് കോവിഡ് ബാധിതര്‍: മരണസംഖ്യ 486 ആയി, മലയാളികള്‍ 58


വിദേശം (www.evisionnews.co): ഗള്‍ഫില്‍ രോഗബാധിതരുടെ എണ്ണം 91,000 കടന്നു. 486 പേര്‍ ഇതുവരെ മരിച്ചു. സൗദിയില്‍ പത്തും യു.എ.ഇയില്‍ ഒമ്പതും കുവൈറ്റില്‍ മൂന്നും പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 5 മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 58 ആയി. ഇതില്‍ കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നത് യു.എ.ഇയിലാണ്.

യു.എ.ഇ.യില്‍ 553 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16,793 ആയി. മലയാളികളടക്കം രോഗം ബാധിച്ചുള്ള മരണം 174 ആയി. ഇതുവരെ 3837 പേര്‍ക്ക് രോഗം ഭേദമായി. സൗദിയില്‍ 1701 പേര്‍ക്കുകൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 35,432 ആയി ഉയര്‍ന്നു. 141 പേരുടെനില ഗുരുതരമാണ്. 1322 പേര്‍ പുതുതായി രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 9120 ആയി. ആകെ മരണസംഖ്യ 229.

ഖത്തറില്‍ 24 മണിക്കൂറിനിടെ 1311 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 20,201 ആയി. 84 പേര്‍കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവര്‍ 2370 പേരായി. 12 മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കുവൈറ്റില്‍ 641 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 7208 ആയി. മൂന്നു പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 47-ലെത്തി.

ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. 154 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 3112 ആയി. ബഹറിനില്‍ പുതുതായി 205 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതര്‍ 2369 ആയി ഉയര്‍ന്നു. രണ്ടുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 2027 പേര്‍ ഇതുവരെ രോഗമുക്തി നേടി. എട്ട് പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad