കാസര്‍കോട് (www.evisionnews.co): സിപിഎം നേതാവിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ നിന്നും കര്‍ണാടക നിര്‍മിത മദ്യം പിടികൂടി. കേരള തുളു അക്കാദമി ചെയര്‍മാന്‍ കൂടിയായ ഉമേഷ് സാലിയാന്റെ മധൂര്‍ പാറക്കട്ടയിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനത്തിലാണ് കര്‍ണാടക നിര്‍മിത പത്ത് കുപ്പി ബിയര്‍, 180 മില്ലി മദ്യം എന്നിവ കണ്ടെത്തിയത്.
മകന്‍ കമലേഷിന്റെ പേരിലുള്ളതാണ് വാഹനം. കര്‍ണാടകയില്‍ നിന്നും വാഹനത്തില്‍ മദ്യം കടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് വീട്ടില്‍ പരിശോധന നടത്തിയത്. ഇതിനിടെ അമിത വേഗതയിലെത്തിയ വാഹനം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മദ്യം കണ്ടെത്തുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഓടി രക്ഷപ്പെട്ട രണ്ടുപേരില്‍ ഒരാള്‍ കമലേഷിന്റെ സൂഹൃത്ത് മൃതുലേഷ് ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് നേരത്തെ ചാരായ വാറ്റും മദ്യം കടത്തും ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Post a Comment
0 Comments