Type Here to Get Search Results !

Bottom Ad

കോവിഡ് ബാധിതര്‍ക്ക് ദുബൈ കെഎംസിസി പെരുന്നാള്‍ കിറ്റ് നല്‍കി


കാസര്‍കോട് (www.evisionnews.co): കോവിഡ് 19 ബാധിതര്‍ക്ക് ദുബൈ കെഎംസിസി നല്‍കുന്ന പെരുന്നാള്‍ കിറ്റിന്റെ വിതരണോദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി നിര്‍വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുള്ള അധ്യക്ഷത വഹിച്ചു. കെ.പി അബ്ബാസ് കളനാട് സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുള്‍ റഹ്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മൂസ ബി.ചെര്‍ക്കള, കെ.ഇ.എ ബക്കര്‍, കെ. അബ്ദുല്ലക്കുഞ്ഞി,എ.ബി.ഷാഫി, മാഹിന്‍ കേളോട്ട്, ടി.പി കുഞ്ഞബ്ദുള്ള,  ബി.കെ.സമദ്, ഷരീഫ് കൊടവഞ്ചി, പി.ഡി.എ റഹ്മാന്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഖാദര്‍ ഹാജി, അഡ്വ.പി.എ ഫൈസല്‍, സി.എ. അബ്ദുള്ള കുഞ്ഞി, എം.എച്ച്.മുഹമ്മദ് കുഞ്ഞി, ഷെരീഫ് പൈക്ക, ഹാഷിം പടിഞ്ഞാര്‍, അഷ്‌റഫ് പാവൂര്‍, ഉമ്മര്‍ ഫാറൂഖ്, ഹക്കീര്‍ ചെരുമ്പ, ഹാരിസ് ബ്രദേര്‍സ്, അനസ് എതിര്‍ത്തോട്,സി.ടി. റിയാസ്, ശാഫി ചേരൂര്‍, ഷാനവാസ് എം.എ, സെക്രട്ടറി ശരീഫ് പൈക്ക പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad