അബുദാബി: ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ബോര്‍ഡ് അംഗസമിതി പുനസംഘടിപ്പിച്ചു. വൈസ് ചെയര്‍മാന്മാരായി അഷ്‌റഫ് കൊത്തിക്കാലിനെയും ലത്തീഫ് കുണ്ടംകുഴിയെയും തെരഞ്ഞെടുത്തു. ബോര്‍ഡ് അംഗങ്ങളായി അബ്ദുല്‍ ഹസീബ് ഫിയാമ്മ, ഇഖ്ബാല്‍ പള്ളം, ഖാദര്‍ ബേക്കല്‍ ബെസ്റ്റ് ടീ, ആസിഫ് മേല്‍പറമ്പ്, ഇര്‍ഷാദ് മുഹമ്മദ് എന്നിവരെയും തെരഞ്ഞെടുത്തു.
മറ്റു ബോര്‍ഡ് അംഗങ്ങള്‍ ഹസീര്‍ ബെപ്പൂങ്കല്‍, നൂറുദ്ദീന്‍, തസ്്‌ലിം പാലാട്ട്, ഉമ്പു ഹാജി പെര്‍ള, പുതുതായി കമ്മിറ്റിയിലേക്ക് വൈസ് പ്രസിഡന്റായി നൗഷാദ് ബന്തിയോടിനെയും എക്‌സിക്യൂട്ടീവ് മെമ്പറായി ഹബീബ് ആരിക്കാടിയെയും തെരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് ഗ്രൂപ്പില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് മുഹമ്മദ് ആലംപാടി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി തസ്ലീം ആരിക്കാടി, ട്രഷറര്‍ ഗരീബ് നവാസ് സംസാരിച്ചു.
Post a Comment
0 Comments