Type Here to Get Search Results !

Bottom Ad

കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ച പത്തുപേരില്‍ രണ്ട് കുട്ടികള്‍: ജില്ലാ, ജനറല്‍ ആശുപത്രി ജീവനക്കാരിക്കും രോഗബാധ


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 11ഉം എട്ടും വയസുള്ള രണ്ട് കുട്ടികള്‍. ഇരുവര്‍ക്കും രോഗം ബാധിച്ചത് മഹാരാഷ്ട്രയില്‍ നിന്ന് മേയ് നാലിന് വരികയും രോഗബാധ സ്ഥിരീകരിക്കുകയും ചെയ്ത പൈവളിക സ്വദേശിയുടെ ബന്ധുക്കളില്‍ നിന്ന്. പൈവളിക സ്വദേശിയെ തലപ്പാടിയില്‍ നിന്നും കാറില്‍ കൂട്ടിക്കൊണ്ടുവന്ന 50 വയസുള്ള വ്യക്തിയും കൂടെ യാത്ര ചെയ്ത അദ്ദേഹത്തിന്റെ 35 വയസുള്ള ഭാര്യയുമാണ്രോഗബാധ സ്ഥിരീകരിച്ച മറ്റു രണ്ടുപേര്‍. 

കാറോടിച്ച വ്യക്തി ഈ കാലയളവില്‍ മൂന്നുതവണ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ രോഗിയുമായി വരികയും ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡ്, ലാബ്, എക്‌സ്-റേ റൂം എന്നിവിടങ്ങളില്‍ പ്രവേശിക്കുകയും ചെയ്തു. 

ജില്ലാ ആശുപത്രിയിലെ ഒരുആരോഗ്യ പ്രവര്‍ത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. മേയ് 12ന് ആണ് ഇവരുടെ സ്രവം പരിശോധനയ്ക്കായി എടുത്തത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു ആരോഗ്യപ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലെ 65 വയസ്സുള്ള വ്യക്തിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം കഴിഞ്ഞ ഒന്നര മാസത്തിലധികമായി മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ ആണ് താമസം. കോട്ടയത്ത് നിന്ന് തലപ്പടിയിലേക്ക് വരുന്ന ആംബുലന്‍സില്‍ കയറിയാണ് അദ്ദേഹം കാസര്‍കോട്ടെത്തിയത്. 

ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്  ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് സ്രവംപരിശോധനയ്ക്ക് അയച്ചത്. ബാംഗ്ലൂരില്‍ നിന്നും വന്ന 26 വയസ്സുള്ള കള്ളാര്‍ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരുവ്യക്തി. ഇദ്ദേഹം പൂടംകല്ല്താലൂക് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. മേയ് 12ന്് നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെത്തി സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

രോഗബാധ സ്ഥിരീകരിച്ച മറ്റു രണ്ടുപേര്‍ കുമ്പള സ്വദേശികളായ 58, 31 വയസ്സുള്ള മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. 58 വയസുള്ള കുമ്പള സ്വദേശി ഹൃദ്രോഗിയും കടുത്ത പ്രേമഹാ രോഗിയും ആയതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലും ബാക്കിയുള്ളവര്‍ ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലുമാണ് ചികിത്സയിലുള്ളത്. 

അന്തര്‍സംസ്ഥാന യാത്രക്കാരില്‍ നിന്നും രോഗ വ്യാപന സാധ്യത കൂടുന്നതായി ബോധ്യപ്പെട്ടതിനാല്‍ പൊതു ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതര സംസ്ഥാനത്തില്‍ വരുന്നവര്‍ റൂമികളില്‍ തന്നെ നിരീക്ഷണത്തില്‍കഴിയുന്നുവെന്നു കുടുംബങ്ങളും ജാഗ്രത സമിതികളുംഉറപ്പ് വരുത്തണം. ഇത്തരക്കാര്‍ക്ക്എന്തെകിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad