Type Here to Get Search Results !

Bottom Ad

പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ സൗജന്യമായി സ്‌കൂളിലെത്തിക്കാന്‍ ബസുകള്‍ വിട്ടുനല്‍കി കെഎംസിസി നേതാവ്

കാസര്‍കോട് (www.evisionnews.co): പ്രളയകാലത്ത് ബസ് സര്‍വീസ് കാരുണ്യനീട്ടമാക്കി പിഎംഎസ് ബസുടമ കരുണ്യത്തിന്റെ മറ്റൊരു മാതൃകയുമായി രംഗത്ത്. നാളെ മുതല്‍ മെയ് 30വരെ നടക്കുന്ന പ്ലസ്ടൂ പരീക്ഷകള്‍ക്ക് കുട്ടികളെ സൗജന്യമായി സ്‌കൂളിലെത്തിക്കാന്‍ തയാറായിരിക്കുകയാണ് ഈ കാരുണ്യപ്രവര്‍ത്തകന്‍. 

കെഎംസിസി ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റും പിഎംഎസ് ബസ് മോട്ടോര്‍സ് ഉടമയുമായ മുഹമ്മദ് പിങ്കട്ടയാണ് കോവിഡിന്റെ പ്രതിസന്ധി കാലത്ത് കാരുണ്യത്തിന്റെ മാതൃക തീര്‍ക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ഒരാഴ്ച ബസ് ഓടി കിട്ടിയ പണം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.
 
കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റവച്ച പരീക്ഷകളാണ് നാളെ മുതല്‍ നടക്കുക. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താത്തതിനാല്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി എത്തിക്കുന്നയെന്നത് ചോദ്യ ചിഹ്നമായി നില്‍ക്കുന്ന സമയത്ത് തന്റെ ഉടമസ്ഥതയിലുള്ള നാലു ബസുകള്‍ കുട്ടികളെ സൗജന്യമായി സ്‌കൂളിലെത്തിക്കാന്‍ വിട്ടുനല്‍കിയ മുഹമ്മദ് പിലാങ്കട്ടയുടെ തീരുമാനത്തെ നവജീവന ഹൈസ്‌കൂള്‍ പിടിഎ കമ്മിറ്റി അഭിനന്ദിച്ചു. എന്‍എച്ച്എസ് പെര്‍ഡാല, ജിഎച്ച്എസ്എസ് പെര്‍ഡാല എന്നീ സ്‌കൂളിലേക്കുള്ള കുട്ടികളെയാണ് സൗജന്യമായി എത്തിക്കുക.

Post a Comment

0 Comments

Top Post Ad

Below Post Ad