Type Here to Get Search Results !

Bottom Ad

ഡെങ്കി ദിനത്തില്‍ പൈക്കയില്‍ ബോധവല്‍ക്കരണവും ഗൃഹ സന്ദര്‍ശനവും


കാസര്‍കോട് (www.evisionnews.co): ദേശീയ ഡെങ്കി ദിനത്തോടനുബന്ധിച്ച് ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ബാലടുക്ക വാര്‍ഡില്‍ ഗൃഹസന്ദര്‍ശനവും ബോധവല്‍ക്കരണവും നടത്തി. 165 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പത്തു ടീമുകളായാണ് ഗൃഹസന്ദര്‍ശനം നടത്തിയത്.

1200ഓളം കൊതുക് ഉറവിടങ്ങള്‍ നശിപ്പിച്ചു. ബാലടുക്കയും പരിസരവും ഞായറാഴ്ച വ്യാപരികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരിക്കും. പ്ലാസ്റ്റിക്ക് ഗ്ലാസ്, പ്ലാസ്റ്റിക്ക് കവറുകള്‍, ഇളനീര്‍ തൊണ്ട്, കുപ്പികള്‍, ടയറുകള്‍ എന്നിവയില്‍ ആണ് പ്രധാനമായും ഡങ്കി പരത്തുന്ന കൊതുകിന്റെ ലാര്‍വ്വകളെ കണ്ടെത്തിയിട്ടുള്ളത്. പൈക്ക, ബാലടുക്ക പ്രദേശങ്ങളില്‍ ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് ജില്ലാ പ്രാണിജന്യ വിഭാഗം നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. തിങ്കളാഴ്ച ഈ പ്രദേശങ്ങളില്‍ ഫോഗിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ചൂരിപ്പള്ളം ആയുര്‍വേദ ആശുപത്രി പരിസരത്ത് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.ആര്‍ മണിചന്ദ്ര കുമാരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ്തല ജനകീയ ജാഗ്രത സമിതി കണ്‍വീനര്‍ ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു. ജില്ലാ മലേറിയ ഓഫീസര്‍ കെ.പ്രകാശ്കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബി. അഷ്‌റഫ്, ജോണ്‍ വര്‍ഗീസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എസ് രാജേഷ്, നേഴ്സ് നയന, സുനില്‍ മാളിക്കാല്‍, ഗംഗാധരന്‍, ആശാ വര്‍ക്കര്‍മാരായ വിനോദ, പത്മാവതി, ബല്‍ക്കീസ്, ഇന്ദിര, ഹേമലത, ജാഗ്രത സമിതി വളണ്ടിയര്‍മാരായ ശബാബ് പൈക്ക, സത്യന്‍ സാലത്തടുക്ക, റഹീം ജിമ്മു, ബി. രാധാകൃഷ്ണ നായക്ക്, ജയചന്ദ്രന്‍, സുഹ്‌റ കൊയര്‍കൊച്ചി, ജെ.പി.ബഷീര്‍, നളിനി നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad