ദുബൈ (www.evisionnews.co): കോവിഡ്-19 കാരണം നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കുന്നതിന് കൊച്ചി ലക്ഷോര്‍ ഹോസ്പിറ്റലുമായി ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി കൈകോര്‍ക്കുന്നു. കൊച്ചിയില്‍ ഇറങ്ങുന്ന പ്രവാസികള്‍ക്ക് ആവശ്യമായ അത്യാവശ്യ കാര്യങ്ങള്‍ക്ക് കൊച്ചി ലക്ഷോര്‍ ഹോസ്പിറ്റലില്‍ സൗകര്യമൊരുക്കുമെന്ന് ഹോസ്പിറ്റല്‍ സി.ഇ.ഒ- എസ്.കെ അബ്ദുല്ല ദുബൈ കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ അറിയിച്ചു.
എയര്‍പോട്ടില്‍ ഇറങ്ങി ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്കും കോവിഡ് കാലത്ത് എന്ത് ചെയ്യണമെന്നറിയാതെ പരിഭവിച്ചിരിക്കുന്നവര്‍ക്കും സാന്ത്വനമെന്നോണമാണ് പ്രസ്തുത സംവിധാനം ഒരുക്കിയിരിക്കുന്നത്. നിലവില്‍ പ്രഗത്ഭരായ ഡോക്ടര്‍മാരുടെയും സൈക്കോളജിസ്റ്റുമാരുടെയും സഹകരണത്തോടെ കോവിഡ്-19 രോഗികള്‍ക്കും രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും ആവശ്യമായ കൗണ്‍സിലിംഗ് ദുബൈ ജില്ലാ കെഎംസിസി നടത്തിവരുന്നുണ്ട്.
നാട്ടിലെത്തുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഒരുക്കുന്ന രാഷ്ട്രീയ-മത സംഘടന നേതാക്കളുടെ കൃത്യമായ ഇടപെടലുകള്‍ ഏറെ ആശ്വാസകരമാണെന്നും പ്രബുദ്ധ കേരളത്തിന്റെ മാനുഷിക ചിന്തകളെ ലോകത്തിനു മാതൃകയാക്കാവുന്നതാണെന്നും കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു. ആവശ്യമായ സഹായങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: സുഭാസ് സകറിയ: 9946093300, ഇസ്ഹാഖ് ഡാനിയേല്‍: 9747021527, ശക്കീര്‍: 7736415568.
Post a Comment
0 Comments