Type Here to Get Search Results !

Bottom Ad

എംഎസ്എഫ് ഓണ്‍ലൈന്‍ മാറ്റ് കലോത്സവം: ഹസന്‍ കലാപ്രതിഭ, ഷംല കലാതിലകം


കാസര്‍കോട് (www.evisionnews.co): ജില്ലാ എംഎസ്എഫ് ഓണ്‍ലൈന്‍ മാറ്റ് കലോത്സവം 'ഹോം ഫിയസ്റ്റ' വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യപ്പെട്ട 726 പ്രതിനിധികള്‍ 20 ഇനങ്ങളിലായി മത്സരിച്ചു.

മത്സരത്തില്‍ കലാപ്രതിഭയായി മത്സരിച്ച മൂന്നിനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ഹസന്‍ കൊല്ലമ്പാടിയെ കലാപ്രതിഭയായി തെരഞ്ഞെടുത്തു. പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍, കാര്‍ട്ടൂണ്‍ എന്നീ ഇനങ്ങളിലാണ് ചെമ്മനാട് ജമാഅത്ത് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ഹസന്‍ മത്സരിച്ചത്. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി തലങ്ങളില്‍ സംസ്ഥന കലോത്സവങ്ങളിലും സംസ്ഥാന പ്രവര്‍ത്തി പരിചയ മേളകളിലും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. 2015ല്‍ സര്‍വശിക്ഷാ അബയാന്‍ കാസര്‍കോടും സാഹിത്യവേദി നെഹ്റു കോളജും നടത്തിയ ചിത്രകലാ ക്യാമ്പില്‍ ചിത്രകലാ പ്രതിഭയായിരുന്നു. ഓട്ടോ ഡ്രൈവറായ മുഹമ്മദ് കുഞ്ഞി കൊല്ലമ്പാടിയുടെയും മുന്‍ ബ്ലോക്ക് പഞ്ചായത്തഗം ചെമ്മനാട് നെച്ചിപ്പടപ്പ് സിഎല്‍ സുഹ്‌റയുടെയും മകനാണ്.

എരിയാലിലെ ഫാത്തിമ ഷംലയ്ക്കാണ് കലാതിലകം. മാപ്പിളപ്പാട്ട്, ലളിതഗാനം, അറബിക്ക് കവിതാലാപാനം എന്നിയിനങ്ങളിലാണ് മത്സരിച്ചത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ട്, ഒപ്പന എന്നിവയില്‍ മികവ് കാട്ടിയിരുന്നു. കാസര്‍കോട് നഗരസഭ സംഘടിപ്പിച്ച ഇശല്‍ തനിമ മാപ്പിളപ്പാട്ട് മത്സരത്തിലെ പി സീതിക്കുഞ്ഞി അവാര്‍ഡ് ജേതാവ് കൂടിയാണ്. എരിയാല്‍ എന്‍എം അബ്ദുല്‍ റഹ്്മാന്റെയും എംപി നഫീസയുടെയും മകളാണ്. പ്രതിഭകളെ എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ അഭിനന്ദിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad