Type Here to Get Search Results !

Bottom Ad

ആരോഗ്യ സേവന രംഗത്ത് അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ കൈതാങ്ങ്


അബുദാബി (www.evisionnews.co): കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അബുദാബി മദീന സായിദ് ഏരിയായില്‍ ഫ്‌ളാറ്റുകളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് മെഡിക്കല്‍ കിറ്റ് എത്തിച്ച് അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ ആരോഗ്യ സേവന രംഗത്ത് കൈമുദ്ര പതിപ്പിക്കുകയാണ്. രോഗികളുടെ മരുന്നും കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുള്ള മെഡിക്കല്‍ കിറ്റും നിരവധി ആളുകള്‍ക്ക് ആശ്വാസം പകര്‍ന്നു.കൂട്ടായ്മ ചെയര്‍മാന്‍ അബൂബക്കര്‍ കുറ്റിക്കോല്‍, ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ഷെഫീല്‍ കണ്ണൂര്‍, ലത്തീഫ് കുണ്ടംകുഴി, റാഷിദ് എടത്തോട്, സുബൈര്‍ കാഞ്ഞങ്ങാട്, അഷ്‌റഫ് മുള്ളേരിയ, നൗഷാദ് മിഹ്‌റാജ്, മുഹമ്മദ് ആലംപാടി, ഹബീബ് ആരിക്കാടി, സാബിര്‍ ജര്‍മന്‍, തസ്ലീം ആരിക്കാടി, അസീസ് ആരിക്കാടി പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad