Type Here to Get Search Results !

Bottom Ad

''ഒരു തുള്ളി വിയര്‍പ്പുപോലും ഒഴുക്കാത്തവര്‍ ഇപ്പോള്‍ എന്തെല്ലാമാണ് പറയുന്നത്'': മെഡിക്കല്‍ കോളജ് വിഷയത്തില്‍ സിപിഎമ്മിനെതിരെ എംഎല്‍എ


കാസര്‍കോട് (www.evisionnews.co): കാസര്‍കോടിന്റെ ചിരകാലാഭിലാഷമായ ഗവ മെഡിക്കല്‍ കോളജ് കോവിഡ് സെന്ററായി പ്രവര്‍ത്തനം തുടങ്ങിയതിന് പിന്നാലെ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ. മെഡിക്കല്‍ കോളജിനായി പ്രയത്‌നിച്ച കാസര്‍കോട്ടെ രണ്ട് മുന്‍ കളക്ടര്‍മാരെ അഭിനന്ദിക്കുന്നതാണ് എം.എല്‍.എയുടെ പോസ്റ്റ്. മുന്‍ കലക്ടര്‍മാരായ മുഹമ്മദ് സഗീറും ജീവന്‍ ബാബുവും കാസര്‍കോട്ടുണ്ടായ കാലയളവില്‍ കാസര്‍കോട് പാക്കേജില്‍ നിന്നും 25 കോടിയും നബാര്‍ഡില്‍ നിന്നും 68 കോടി 45 ലക്ഷം രൂപയും അനുവദിച്ച് കിട്ടുകയും കൂടാതെ ജനങ്ങളേയും ജനപ്രധിനികളെയും ചേര്‍ത്തുപിടിച്ച് അവര്‍ നടത്തിയ സുത്യര്‍ഹ സേവനവുമാണ് ഇന്ന് കൊവിഡ് 19 ആശുപത്രിയാകുന്നതിന് ഏറ്റവും സഹായകമായതെന്നും എം.എല്‍.എ ചൂണ്ടികാണിക്കുന്നു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അനുമതി നല്‍കുകയും നിര്‍മാണം ആരംഭിക്കുകയും ചെയ്ത് അക്കാദമിക്ക് ബ്ലോക്കിന്റെ പ്രവൃത്തി ദ്രൂതഗതിയില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ മാറിയതോടെ പിന്നീട് പ്രവൃത്തി അനങ്ങാപാറയായി ഒച്ചിന്റെ വേഗതയില്‍ തുടരുകയായിരുന്നു. എന്നാല്‍ കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ ചികിത്സ രംഗത്ത് വട്ടപൂജ്യമായ കാസര്‍കോടിന്റെ അവസ്ഥ കണ്ട് സര്‍ക്കാര്‍ ഗത്യന്തരമില്ലാതെ മെഡിക്കല്‍ കോളജിന്റെ വളരെ മുമ്പ് തന്നെ പൂര്‍ത്തിയായ അക്കാദമിക്ക് ബ്ലോക്കിനെ കോവിഡ് ആശുപത്രിയാക്കുകയായിരുന്നു. 

എന്നാല്‍ ഭരണപക്ഷ സംഘടനയില്‍പ്പെട്ട ചിലര്‍ പിണറായി സര്‍ക്കാരാണ് ആശുപത്രി കൊണ്ടുവന്നതെന്ന മട്ടില്‍ പ്രചാരണം നടത്തുന്ന വേളയില്‍ കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളജിനു വേണ്ടി വലിയ രീതിയില്‍ ഇടപെടലുകള്‍ നടത്തുന്ന എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുകയാണ്. 

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

''ഒരു തുളളി വിയര്‍പ്പു പോലും ചെലവഴിക്കാത്തവര്‍ എന്തെല്ലാമാണ് ഇപ്പോള്‍ പറയുന്നത് എന്തുവേണമെങ്കിലും പറഞ്ഞോട്ടെ പക്ഷെ രണ്ടു വ്യക്തികളെ ഒരിക്കലും മറക്കാന്‍ കഴിയില്ല കൊട്ടും കുരവയും ഇല്ലാതെ പ്രശസ്തി ആഗ്രയിക്കാതെ കാസര്‍കോട് മെഡിക്കല്‍ കോളേജിനു വേണ്ടി നമ്മോടൊപ്പം നിന്ന രണ്ടു മുന്‍ ജില്ലാ കളക്ടര്‍മാര്‍ അവരുടെ കാലത്താണ് കാസര്‍കോട് പാക്കേജില്‍ നിന്നു 25 കോടിയും നബാര്‍ഡില്‍ നിന്നു 68 കോടി 45 ലക്ഷവും അനുവദിചു കിട്ടിയതു ജനങ്ങളെയും ജനപ്രധിനിധികളെയും ചേര്‍ത്ത്പിടിച്ചു അവര്‍ നടത്തിയ പ്രവര്‍ത്തനം കൊണ്ടാണ് കോവിഡ് 19 ദുരിതബാധിതരെ സഹായിക്കാന്‍ പറ്റുന്നവിധത്തില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിനെ ഈ നിലയിലെങ്കിലും ആക്കിത്തിര്‍ക്കാന്‍ സാധിച്ചത് ആ കലക്ടര്‍മാര്‍ മറ്റാരുമല്ല മുഹമ്മദ് സഗീരും ജീവന്‍ ബബുവും''

Post a Comment

0 Comments

Top Post Ad

Below Post Ad