കോയമ്പത്തൂര്‍ (www.evisionnews.co): റെഡ് സോണില്‍ ജോലി ചെയ്ത ആറു പോലീസുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ പോതന്നൂര്‍ പോലീസ് സ്റ്റേഷന്‍ അടച്ചു. കോയമ്പത്തൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും കോവിഡ് പടര്‍ന്ന് പിടിക്കുകയാണ്.
രോഗബാധ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കോയമ്പത്തൂര്‍ നഗരം മുഴുവന്‍ അടച്ചിട്ടിരിക്കുകയാണ്. അവശ്യ സര്‍വീസല്ലാത്ത ഒന്നും പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. നിലവില്‍ 141 രോഗികളാണ് കോയമ്പത്തൂര്‍ ജില്ലയിലുള്ളത്. ലോക് ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പോലീസ് ക്യാമറകള്‍ ഉപയോഗിക്കുന്നുണ്ട്.

Post a Comment
0 Comments