Type Here to Get Search Results !

Bottom Ad

മാഹിന്‍ കേളോട്ടിനെതിരെ കേസ്: പോലീസ് രാഷ്ട്രീയ വാലാട്ടിയാവരുത്: കെഎംസിസി


ദുബൈ (www.evisionnews.co): കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് ട്രഷററും ബദിയടുക്ക ഗ്രാമപഞ്ചായത്ത് മുന്‍ പ്രെസിഡന്റും പഞ്ചായത്ത് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ മാഹിന്‍ കേളോട്ടിനെതിരായ കേസ് രാഷ്ട്രീയ തിമിരം ബാധിച്ചവരുടെ തിരക്കഥയുടെ ഭാഗമാണെന്നും പോലീസ് നാടകത്തിലെ കഥാപാത്രങ്ങളായി അധംപതിക്കരുതെന്നും ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. 

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെ വഹിച്ച മുന്‍ ജനപ്രതിനിധിയും പ്രദേശത്തെ മുഴുവന്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന വ്യക്തിയുമാണെന്ന് കൃത്യമായി ബോധ്യമുണ്ടായിരിക്കെ കള്ളപരാതിയാണ് തങ്ങളുടെ മുന്നില്‍ എത്തിയിരിക്കുന്നതെന്ന് ഉത്തമ ബോധം ഉണ്ടായിട്ടും കേസെടുത്തത് ആര്‍ക്ക് വിടുവേല ചെയ്യാനെന്ന് പോലീസ് വ്യക്തമാക്കണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു. കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സ്വാഭാവികമായുണ്ടായ ഒരു ജീവനക്കാരനുമായുള്ള സംസാരമാണ് പരാതിക്ക് ആധാരം. 

ജീവനക്കാരനില്ലാത്ത പരാതി രാഷ്ട്രീയ തിമിരം ബാധിച്ച ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അവരെ നിയമോപദേശം നല്‍കി നന്നാക്കാനാണ് പോലീസ് ശ്രമിക്കേണ്ടത്. അല്ലാതെ സമൂഹത്തില്‍ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നതിലൂടെ വ്യക്തമാവുന്നത് പോലീസ് രാഷ്ട്രീയക്കാരന്റെ വാലാട്ടിയാവുന്നതാണ്. ഇത്തരം ഹീനമായ നടപടിയില്‍ നിന്ന് പോലീസ് പിന്‍തിരുന്നതാണ് സാക്ഷര കേരളത്തില്‍ നല്ലതെന്ന് പോലീസ് മനസിലാക്കണമെന്നും കെഎംസിസി ദുബൈ കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ഓണ്‍ലൈന്‍ യോഗം ആവശ്യപ്പെട്ടു. 

പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പിഡി നൂറുദ്ദീന്‍ സ്വാഗതം പറഞ്ഞു. സത്താര്‍ ആലംപാടി, സിദ്ധീഖ് ചൗക്കി, സുബൈര്‍ അബ്ദുല്ല, സുഹൈല്‍ കോപ്പ, സഫ്‌വാന്‍ എരിയാല്‍, ഉപ്പി കല്ലങ്കൈ, മുനീഫ് ബദിയടുക്ക, കരീം മൊഗര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad