Type Here to Get Search Results !

Bottom Ad

അതിര്‍ത്തിയിലെ ക്രൂരത: രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഹരജി സുപ്രിം കോടതി നാളെ പരിഗണിക്കും


കാസര്‍കോട് (www.evisionnews.co): കേരളവുമായുള്ള അതിര്‍ത്തികള്‍ തുറക്കാന്‍ കര്‍ണാടകത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് സുപ്രിം കോടതി വാദം കേള്‍ക്കുക. 

അതിര്‍ത്തി പൂര്‍ണമായും അടക്കാനുള്ള തീരുമാനം സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തലപ്പാടി ചെക്ക് പോസ്റ്റ് ഉള്‍പ്പെടെയുള്ള അതിര്‍ത്തി റോഡുകള്‍ അടച്ചുപൂട്ടിയ കര്‍ണാടക സര്‍ക്കാറിന്റെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും സഞ്ചാരസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും എംപി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

കര്‍ണാടക അതിര്‍ത്തികള്‍ മണ്ണിട്ട് അടച്ചതോടെ കാസര്‍കോട്ടെ അതിര്‍ത്തി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടിരുന്നു. മംഗളൂരുവിലേക്ക് പോയ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് ഏഴ് ജീവനുകളാണ് കര്‍ണാടകയുടെ ക്രൂരനടപടിയില്‍ പൊലിഞ്ഞില്ലാതായത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി എം പി രംഗത്തെത്തുകയും ചെയ്തിരുന്നു. ഗര്‍ഭിണിയായ യുവതി ആംബുലന്‍സില്‍ പ്രസവിച്ച സംഭവവുമുണ്ടായിരുന്നു. അതേസമയം അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എല്ലാവുരെയും പിന്തുണയും പ്രാര്‍ത്ഥനയുമുണ്ടാകണമെന്നും എംപി പ്രതികരിച്ചു. 










Post a Comment

0 Comments

Top Post Ad

Below Post Ad