Type Here to Get Search Results !

Bottom Ad

നിയമപാലകരുടെ ദാഹമകറ്റി അധ്യാപകന്‍ മാതൃകയായി


കാസര്‍കോട് (www.evisionnews.co): നീണ്ട 32വര്‍ഷത്തെ അധ്യാപന ജീവിതത്തിനു ശേഷം ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപകനും കുണ്ടംകുഴി ലയണ്‍സ് ക്ലബിന്റെ ട്രഷററുമായ രാജേന്ദ്രന്‍ വിരമിക്കുന്ന ദിവസം കൊറോണ 19മായി ബന്ധപ്പെട്ട് പൊരിവെയിലത്ത് സേവനം ചെയ്യുന്ന പോലീസുകാര്‍ക്ക് കുടിക്കാന്‍ മോരുമായി എത്തിയത് ആശ്വാസമായി.

പോലീസ് വകുപ്പും മില്‍മയുമായി സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് അധ്യാപകന്റെ സഹായം കൂടി ആയപ്പോള്‍ ഡ്യുട്ടിയിലുള്ള മുഴുവന്‍ പോലീസുകാര്‍ക്കും ഈ രണ്ടു പാക്കറ്റ് വീതം മോര് ലഭിച്ചു. വരുംനാളുകളില്‍ ജില്ലയിലെ മറ്റു ലയണ്‍സ് ക്ലബുകളിലൂടെയും ഈ പദ്ധതി നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad