Type Here to Get Search Results !

Bottom Ad

ലോക്ക് ഡൗണ്‍ കാലം സര്‍ഗാത്മകമാക്കാന്‍ എംഎസ്എഫ് ഓണ്‍ലൈന്‍ മാറ്റ് കലോത്സവം നടത്തുന്നു


കാസര്‍കോട് (www.evisionnews.co): ലോക്ക് ഡൗണ്‍ കാലം സര്‍ഗാത്മകമാക്കാന്‍ എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ ഹോം ഫിയസ്റ്റ. കൊറോണ വ്യാപന ഭീതിയില്‍ ഡബിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച കാസര്‍കോട് ജില്ലയിലെ വിദ്യാര്‍ത്ഥികളെ വീട്ടിലിരുത്താനും അവര്‍ക്ക് മാനസിക പിന്തുണയും ലക്ഷ്യവെച്ചാണ് എംഎസ്എഫ് ഓണ്‍ലൈന്‍ മാറ്റ് കലോത്സവം സംഘടിപ്പിക്കുന്നത്. അതിജീവനം സര്‍ഗാത്മകം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 11മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. സംഗീതോത്സവം, ചിത്രോത്സവം, ദൃശ്യോത്സവം, സാഹിത്യോത്സവം എന്നീ വിഭാഗങ്ങളിലായാണ് മത്സരം. പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എട്ടിനും ഒമ്പതിനുമായി എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലോ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലോ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രസിഡന്റ് അനസ് എതിര്‍ത്തോടും ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാലും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8129144142, 9947443667, 9605983044.













Post a Comment

0 Comments

Top Post Ad

Below Post Ad