Type Here to Get Search Results !

Bottom Ad

തെക്കിലില്‍ ആശുപത്രി നിര്‍മിക്കുന്നത് ടാറ്റാ ഗ്രൂപ്പ്: റവന്യൂ വകുപ്പ് സ്ഥലം നല്‍കും

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് തെക്കിലില്‍ 450 പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യവും 540 ഐസൊലേഷന്‍ കിടക്കകളും അടങ്ങുന്ന സംവിധാനം ടാറ്റാ ഗ്രൂപ്പ് സജ്ജീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ഇതിന് നേതൃത്വം കൊടുക്കാനുള്ള ടീം കാസര്‍കോട്ടെത്തി. തെക്കില്‍ വില്ലേജില്‍ ഇതിന് അനുയോജ്യമായ സ്ഥലം പരിശോധിക്കുന്നതിന് ജില്ലാ കലക്ടര്‍ ഡോ. സി. സജിത് ബാബുവിനോടൊപ്പം സംഘം സന്ദര്‍ശിച്ച്‌ വിശദമായ ചര്‍ച്ചകള്‍ ആരംഭിച്ചു. 

എഞ്ചിനീയര്‍മാര്‍ ഉള്‍പ്പടെയുള്ള സംഘമാണ് എത്തിയത്‌. വലിയൊരു ടീം കാസർഗോട്‌ കേന്ദ്രികരിച്ച്‌ തന്നെ കോവിഡ് പ്രതിരോധ‌ കേന്ദ്രത്തിന്റെ പൂർത്തീകരണത്തിന്‌ നേത്രത്വം നൽകും. ചെമ്മനാട് പഞ്ചായത്തിലെ തെക്കില്‍ വില്ലേജിലാണ് ആശുപത്രി നിര്‍മിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. കാസർഗോട് ജില്ലയുടെ സമഗ്ര ആരോഗ്യ വികസനത്തിൽ സർക്കാർ ഇടപെടുമെന്ന് നേരത്തെ റവന്യൂ വകുപ്പ്‌ മന്ത്രി ഇ ചന്ദ്രശേഖരൻ ഇ വിഷനോട്‌ പറഞ്ഞിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad