Type Here to Get Search Results !

Bottom Ad

കാസര്‍കോട് തെക്കിലില്‍ 540 കിടക്കകളുള്ള പുതിയ ആശുപത്രി വരുന്നു

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് തെക്കിലില്‍ 540 കിടക്കകളുള്ള പുതിയ ആശുപത്രി വരുന്നു. ജില്ലാ കലക്ടര്‍ ഡോ ഡി സജിത്ത് ബാബുവിന്റെ ഫേസ്ബുക്ക് ലൈവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബദിയടുക്ക ഉക്കിനടുക്കയില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ ആദ്യഘട്ടം കോവിഡ്-19 ആശുപത്രിയായി കഴിഞ്ഞ ദിവസം പ്രവര്‍ത്തനം തുടങ്ങിയതിന്റെ പിന്നാലെയാണ് കാസര്‍കോട്ട് മറ്റൊരു ആശുപത്രിക്കുള്ള ഒരുക്കം. ചെമ്മനാട് പഞ്ചായത്തില്‍ തെക്കില്‍ പാലത്തിന് സമീപത്തെ 15ഏക്കര്‍ റവന്യൂ ഭൂമിയില്‍ സ്ഥാപിക്കുന്ന ആശുപത്രിയുടെ പ്രവര്‍ത്തനം മൂന്നുമാസത്തിനകം തുടങ്ങുമെന്ന് കലക്ടര്‍ പറഞ്ഞു. 

മുന്‍കൂട്ടി നിര്‍മിക്കപ്പെട്ട പ്രീഫാബ് ഘടകങ്ങള്‍ ചേര്‍ത്തായിരിക്കും ആശുപത്രി തയാറാക്കുക. കുന്നും ചെരിവുമുള്ള സ്ഥലമായതിനാല്‍ സ്ഥലം നിരപ്പാക്കാന്‍ നാട്ടുകാരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും സഹായം വേണ്ടിവരുമെന്നും നാളെ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണെന്നും കലക്ടര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad