Type Here to Get Search Results !

Bottom Ad

കാസര്‍കോടിന്റെ ആരോഗ്യ വികസനത്തിന് സര്‍ക്കാര്‍ ഇടപെടലുണ്ടാകും: മന്ത്രി ഇ ചന്ദ്രശേഖരന്‍


കാസര്‍കോട് (www.evisionnews.co): കോവിഡ് 19 പ്രതിസന്ധിയും കര്‍ണാടക അതിര്‍ത്തി അടച്ചതും കാസര്‍കോട് ജില്ലയുടെ ആരോഗ്യ മേഖലയിലെ അപര്യാപ്തത പ്രകടമാക്കിയിരിക്കുകയാണെന്നും ജില്ലയുടെ ആരോഗ്യ മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സമഗ്രമായ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകുമെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇ വിഷന്‍ ന്യൂസിനോട് പറഞ്ഞു. അതിര്‍ത്തി അടച്ചിട്ടത് മൂലം ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ജില്ലയില്‍ നടക്കുന്നത്. മനുഷ്യജീവന് എല്ലാവരും വിലകല്‍പ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കാസര്‍കോട് മെഡിക്കല്‍ കോളജ് പൂര്‍ണാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് അടിയന്തിര പരിഗണന നല്‍കുന്നത്. താലൂക്ക് ആശുപത്രികളും കമ്മ്യൂണിറ്റി സെന്ററുകള്‍ നവീകരിക്കും. സ്‌പെഷ്യലൈസഡ് ഡോക്ടര്‍മാരുടെ സേവനം ജില്ലയില്‍ ഉറപ്പ് വരുത്തും. കാസര്‍ഗോട് ജനറല്‍ ആശുപത്രിയുടെ പ്രശ്‌നങ്ങളും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ധനകാര്യ വകുപ്പും ആരോഗ്യവകുപ്പും കാസര്‍ഗോട് ജില്ലയുടെ കാര്യത്തില്‍ പ്രത്വേക താല്‍പര്യമെടുക്കുന്നുണ്ട്. സ്വകാര്യ മേഖലയില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ പണിയാന്‍ മുന്നോട്ട് വന്നവര്‍ക്ക് നിലവിലെ നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് കൊണ്ടുള്ള എല്ലാ പിന്തുണയും നല്‍കും. മന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad