Type Here to Get Search Results !

Bottom Ad

മാഹിന്‍ കേളോട്ടിനെതിരെ കേസ് രാഷ്ട്രീയ പ്രേരിതം: നിയമപരമായി നേരിടുമെന്ന് മുസ്ലിം ലീഗ്

ബദിയടുക്ക (www.evisionnews.co): മുസ്്‌ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷററും ബദിയടുക്ക ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ മാഹിന്‍ കേളോട്ടിനെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കള്ളക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ രാഷ്ട്രയവും നിയമപരമായും നേരിടുമെന്നും ലീഗ് മണ്ഡലം പ്രസിഡന്റ് എഎം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കളയും പറഞ്ഞു.

മെഡിക്കല്‍ കോളജിലെ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞാണ് സിപിഎം നുണപ്രചാരണം നടത്തുന്നത്. എന്നാല്‍ അവിടെ ഉദ്യോഗസ്ഥരുമായി ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഒരു ജീവനക്കാരനും പരാതിയുമില്ല. കാസര്‍കോട് എംപി മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തിയതിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. 

മെഡിക്കല്‍ കോളജിനകത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്താന്‍ ഡിവൈഎഫ്‌ഐക്ക് മാത്രം അധികാരം നല്‍കിയത് ആരാണെന്ന് അന്വേഷിക്കണം. മാഹിന്‍ കേളോട്ടിനെയും യുഡിഎഫ് നേതാക്കളെയും കള്ളക്കേസില്‍ കുടുക്കി മനോവീര്യം തകര്‍ക്കാനാണ് മോഹമെങ്കില്‍ അത് വ്യാമോഹമാണെന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.




Post a Comment

0 Comments

Top Post Ad

Below Post Ad