തൃശൂര്‍ (www.evisionnews.co): ലോക്ക്ഡൗണ്‍ ലംഘനം പിടികൂടാന്‍ പോലീസ് നിരീക്ഷണത്തിന് ഉപയോഗിരുന്ന ഡ്രോണ്‍ കല്ലെറിഞ്ഞ് വീഴ്ത്താന്‍ ശ്രമം. അന്തിക്കാട് മുറ്റിച്ചൂരിലാണ് സംഭവം. ഡ്രോണ്‍ പെട്ടെന്നു മുകളിലേക്ക് ഉയര്‍ത്തിയതിനാല്‍ കല്ലേറ് ഏശിയില്ല. കല്ലെറിയുന്ന ആളുടെ ദൃശ്യവും ഡ്രോണ്‍ പകര്‍ത്തിയിട്ടുണ്ട്.
കണ്ടശാംകടവ്, പാലാഴി, കാരമുക്ക്, അന്തിക്കാട്, മാങ്ങാട്ടുകര, മണലൂര്‍ കമ്പനിപ്പടി എന്നിവിടങ്ങളിലാണ് ഡ്രോണ്‍ നിരീക്ഷണം നടത്തിയത്. ചീട്ടുകളിസംഘങ്ങള്‍ ഒത്തുകൂടുന്നതും ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതും കുട്ടികള്‍ കളിക്കുന്നതുമായ ദൃശ്യങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Post a Comment
0 Comments