Type Here to Get Search Results !

Bottom Ad

ലോക് ഡൗണില്‍ സൗജന്യ മരുന്നുമായി നെല്ലിക്കുന്നിലെ യുവക്കള്‍: കൈയ്യടിച്ച് നാട്ടുകാര്‍


കാസര്‍കോട് (www.evisionnews.co): ലോക്ഡൗണ്‍ കാലത്ത് മരുന്നുകള്‍ക്കായി കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ യുവാക്കളുടെ മുന്നിട്ടിറങ്ങല്‍. നെല്ലിക്കുന്നിലെ അഫ്‌റാസ് ഫിറോസ്, നവാസ്, കെഇ നൗഷാദ് എന്നിവരാണ് സൗജന്യമായി മരുന്നെത്തിച്ച് നാട്ടുകാരുടെ കയ്യടി നേടിയത്. 

കാസര്‍കോട് നഗരസഭ പരിധിയിലെ നെല്ലിക്കുന്ന്, പള്ളം, ബങ്കരക്കുന്ന് കടപ്പുറം തുടങ്ങി പ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്തവര്‍ക്ക് മരുന്നെത്തിച്ച് നല്‍കുന്നത്. 

ഡോക്ടറുടെ കുറിപ്പ് നല്‍കിയില്‍ തികച്ചും സൗജന്യമായാണ് മരുന്നും അനുബന്ധ ഉല്‍പനങ്ങളും നല്‍കുന്നത്. സമൂഹിക മാധ്യമങ്ങള്‍ വഴി അറിഞ്ഞാണ് നാട്ടുകാര്‍ ഇവരെ ബന്ധപ്പെടുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലായിടത്തും ഇവര്‍ സജീവമാണ്. മരുന്നിന് പുറമെ മറ്റ് അവശ്യ സാധങ്ങളും ഇവരെ ബന്ധപ്പെട്ടാല്‍ വീടുകളില്‍ എത്തിക്കുന്നുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad