കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഏറ്റവും കൂടുതലുള്ള കാസര്‍കോട്ടേക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും 25 അംഗ പ്രത്യേക സംഘം യാത്ര തിരിച്ചു. മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പത്തു ഡോക്ടര്‍മാരും 10 നഴ്‌സുമാരും അഞ്ചു നഴ്‌സിങ് അസിസ്റ്റന്റുമാരുമാണ് സംഘത്തിലുള്ളത്.
സ്വമേധയായാണ് ഡോക്ടര്‍മാര്‍ പോകുന്നതെന്നും ഈ ടീം കഴിഞ്ഞാല്‍ അടുത്ത സംഘം പോകുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. കാസര്‍കോട്ടേക്ക് സേവനത്തിനായി യാത്ര തിരിച്ച ഡോക്ടര്‍മാരെ പ്രത്യേകം അഭിനന്ദിക്കുന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.
കാസര്‍കോട് മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ ഒരുക്കുന്ന കോവിഡ് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി സുപ്രണ്ടിന്റ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ആശുപത്രി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക.

Post a Comment
0 Comments