Type Here to Get Search Results !

Bottom Ad

കൊറോണ: കാസര്‍കോട്ട് ഗള്‍ഫില്‍ നിന്നെത്തിയ രണ്ടുപേര്‍ നീരീക്ഷണത്തില്‍


കാസര്‍കോട് (www.evisionnews.co): കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫില്‍ നിന്നെത്തിയ രണ്ടുപേര്‍ കാസര്‍കോട്് ജനറല്‍ ആസ്പത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍. കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നെത്തിയ ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. രക്തസാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. 

ജില്ലയില്‍ 203പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 198 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇതില്‍ മൂന്നു കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും രണ്ടുപേര്‍ കാസര്‍കോട് ജനറല്‍ ആസ്പത്രികളിലുമായി നിരീക്ഷണത്തിലാണ്. ഗള്‍ഫില്‍ നിന്നും മലേഷ്യയില്‍ നിന്നും എത്തിയവരാണ് കഴിഞ്ഞ ദിവസം തൊട്ട് ജില്ലാ ആസ്പത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 

പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്വകാര്യ ആസ്പത്രി ഡോക്ടര്‍മാര്‍ക്കും ആസ്പത്രികളില്‍ ആവശ്യമായ മുന്‍കരുതലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Post a Comment

0 Comments

Top Post Ad

Below Post Ad