Type Here to Get Search Results !

Bottom Ad

ബഹ്‌റൈനില്‍ ആദ്യ കോവിഡ് മരണം: ചികിത്സയിലായിരുന്ന 65കാരി മരിച്ചു


ബഹ്‌റൈന്‍ (www.evisionnews.co): ഗള്‍ഫ് മേഖലയില്‍ ആദ്യ കോവിഡ് 19 മരണം ബഹ്‌റൈനില്‍. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന അറുപത്തഞ്ചുകാരിയായ ബഹ്‌റൈന്‍ സ്വദേശിയാണു മരിച്ചത്. 

അതേസമയം, ബഹ്റൈനില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 214 ആയി. അവരില്‍ 60 പേര്‍ രോഗമുക്തരായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്ന് ഒഴിപ്പിച്ചുകൊണ്ടുവന്നവരില്‍ 84പേരും ഇറാനില്‍ നിന്നുള്‍പ്പെടെ നേരത്തെ എത്തി നിരീക്ഷണത്തിലായിരുന്നവരുമാണ് ഇപ്പോള്‍ രോഗബാധിതരായി ഉള്ളത്. കോവിഡ് 19 പശ്ചാത്തലത്തില്‍ ഇന്‍ഡോര്‍ കായിക പരിപാടികളും നിര്‍ത്തിവച്ചതായി യുവജനകാര്യമന്ത്രാലയം അറിയിച്ചു. ജിംനേഷ്യങ്ങളുടെയും സ്വിമ്മിങ് പൂളുകളുടെയും പ്രവര്‍ത്തനവും വിലക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad