കാസര്‍കോട് (www.evisionnews.co): ക്രൂഡ് ഓയിലിന്റെ നിലവിലെ വിലയനുസരിച്ച് ലീറ്ററിന് 16.48 രൂപയ്ക്ക് ഇന്ത്യയിലെത്തുന്ന പെട്രോളും ഡീസലും വിപണിയിലെത്തുന്നത് നാലുമടങ്ങ് വിലയില്‍. എണ്ണക്കമ്പനികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സാധാരണക്കാരന്റെ കീശയില്‍ കയ്യിട്ട് കൊള്ളലാഭം കൊയ്യുകയാണ്. ക്രൂഡ് ഓയിലന്റെ വിലയെ ബന്ധപ്പെടുത്തി വില കൂട്ടിയും കുറച്ചിരുന്ന പെട്രോളിനും ഡീസലിനും കൂടിയ വില ഇന്നേവരെ കുറഞ്ഞിട്ടില്ല.
ശുദ്ധീകരണ ചെലവ്, ഇന്ത്യയിലേക്കുള്ള പ്രവേശന നികുതി, ചരക്കുഗതാഗത ചെലവ്, ഇറക്കുമതിയില്‍ എണ്ണ ഉല്‍പാദക കമ്ബനികള്‍ക്ക് നല്‍കേണ്ടിവരുന്ന വ്യത്യാസം എന്നിവയ്ക്കായി ഒരു ലീറ്റര്‍ പെട്രോളിന് 12.2 രൂപയും ഡീസലിന് 15.8 രൂപയുമാണ് ചെലവ്. ഇതുകൂടി ചേരുന്ന തുകയ്ക്കു മുകളിലാണ് കേന്ദ്രം എക്സൈസ് തീരുവ ചുമത്തുക. മൂന്നു രൂപ വീതം വര്‍ധിച്ചതോടെ എക്സൈസ് തീരുവയും റോഡ് നികുതിയും ചേര്‍ത്ത് പെട്രോളിന് 22.98 രൂപയും ഡീസലിന് 18.83 രൂപയുമായി കൂടി.
പമ്പ് ഉടമകള്‍ക്കുള്ള കമ്മിഷന്‍ ഇനത്തില്‍ പെട്രോളിനു 3.55രൂപയും ഡീസലിന് 2.49 രൂപയും നല്‍കണം. ഇതടക്കം പെട്രോള്‍ 55.01 രൂപയ്ക്കും ഡീസല്‍ 53.4രൂപയ്ക്കുമാണ് സംസ്ഥാനങ്ങള്‍ക്കു നല്‍കുക. സംസ്ഥാനങ്ങളുടെ പ്രധാന വരുമാന സ്രോതസായ മൂല്യവര്‍ധിത നികുതി (വാറ്റ്) കൂടി ചേരുന്നതോടെ വില സാധാരണക്കാരന്റെ ബാധ്യതയാകും.

Post a Comment
0 Comments