Type Here to Get Search Results !

Bottom Ad

കൊറോണ: വാക്സിന്‍ വികസിപ്പിച്ചെന്ന് ഇസ്രയേല്‍ ശാസ്ത്രജ്ഞര്‍ പ്രഖ്യാപനം ഉടന്‍

(www.evisionnews.co) ലോകത്താതെ പടരുന്ന മഹാമാരിയായി കൊറോണ വൈറസ് മാറുമ്പോള്‍ ആശ്വാസ വാര്‍ത്തയുമായി ഇസ്രയേല്‍ ശാസ്ത്രജ്ഞര്‍. കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിച്ചെന്ന് മെഡിക്കല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ജറുസലേമിലെ ദിനപത്രമായ ഹാരെറ്റ്‌സ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

വരും ദിവസങ്ങളില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ മേല്‍നോട്ടത്തിലുള്ള ഇസ്രയേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍ അടുത്തിടെ വൈറസിന്റെ ജൈവശാസ്ത്രപരമായ സംവിധാനങ്ങളും ഗുണങ്ങളും മനസ്സിലാക്കുന്നതില്‍ സുപ്രധാനമായ മുന്നേറ്റം നടത്തിയതായി വ്യാഴാഴ്ച പത്രത്തില്‍ വന്ന വര്‍ത്ത വ്യക്തമാക്കുന്നു.

എന്നാല്‍, പ്രതിരോധ പ്രക്രിയയ്ക്ക് വാക്‌സിനേഷന്‍ ഫലപ്രദമോ സുരക്ഷിതമോ ആണെന്ന് കണക്കാക്കുന്നതിന് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിശോധനകളും പരീക്ഷണങ്ങളും ആവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, കൊറോണ വൈറസിന് വാക്‌സിന്‍ കണ്ടെത്തുന്നതിനോ ടെസ്റ്റിങ് കിറ്റുകള്‍ വികസിപ്പിക്കുന്നതിനോ ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമങ്ങളില്‍ ഒരു മുന്നേറ്റവും ഉണ്ടായിട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad