
കാസര്‍കോട് (www.evisionnews.co): നഗരത്തില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് മൂന്നുലക്ഷം രൂപ കവര്‍ന്നു. ചെര്‍ക്കള സ്വദേശി ഷരീഫിന്റെ പണമാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച രാത്രി 8.30 മണിയോടെ കാസര്‍കോട് നഗരത്തിലാണ് സംഭവം. ചെര്‍ക്കളയില്‍ വ്യാഴാഴ്ച തുറക്കുന്ന എബിസിഡി വസ്ത്രാലയത്തിന്റെ ഉദ്ഘാടന ചടങ്ങിനായി ജ്യൂസുണ്ടാക്കാനുള്ള പഴങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു ഷരീഫ്.
കാര്‍ ബദ്‌രിയ ഹോട്ടലിന് സമീപം നിര്‍ത്തിയിട്ട് തൊട്ടടുത്തുള്ള പഴക്കടയില്‍ പോയതായിരുന്നു. വിന്റോ ഗ്ലാസ് പൂര്‍ണമായും അവിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. സമീപത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്നും ഒരാള്‍ കാറിനടുത്തെത്തി പണം എടുത്തുകൊണ്ടുപോകുന്നതായി കണ്ടെത്തി. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments