Type Here to Get Search Results !

Bottom Ad

എസ്ബിഐയില്‍ ഇനി മിനിമം ബാലന്‍സില്ലെങ്കില്‍ പിഴയീടാക്കില്ല: എസ്എംഎസ് ചാര്‍ജും പിന്‍വലിച്ചു

എസ്.ബി.ഐയില്‍ ഇനി മിനിമം ബാലന്‍സില്ലെങ്കില്‍ പിഴയീടാക്കില്ല; എസ്.എം.എസ് ചാര്‍ജും പിന്‍വലിച്ചുന്യൂദല്‍ഹി (www.evisionnews.co): സേവിങ്സ് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന മിനിമം ബാലന്‍സ് എസ്.ബി.ഐ പിന്‍വലിച്ചു. എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പിന്‍വലിച്ചതായി പത്രക്കുറിപ്പിലൂടെയാണ് എസ്.ബി.ഐ അറിയിച്ചത്.

44.51 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ഈ തീരുമാനം ഗുണകരമാകും. നിലവില്‍ മെട്രോ, അര്‍ധ മെട്രോ, ഗ്രാമപ്രദേശങ്ങള്‍ എന്നിങ്ങനെ തിരിച്ച് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാണ് എസ്.ബി.ഐ മിനിമം ബാലന്‍സ് നിശ്ചയിച്ചിരുന്നത്.

മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ടുകളില്‍നിന്ന് അഞ്ച് രൂപ മുതല്‍ 15 രൂപ വരെ പിഴയും ഈടാക്കിയിരുന്നു. ഓരോ മൂന്നുമാസം കൂടുമ്പോഴും അക്കൗണ്ട് ഉടമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന എസ്.എം.എസ് ചാര്‍ജും എസ്.ബി.ഐ പിന്‍വലിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad