കാസര്‍കോട് (www.evisionnews.co): പട്ടിണി രഹിത നഗരം എന്ന ആശയവുമായി കാസര്‍കോട് മുനിസിപ്പല്‍ ദുബൈ കെഎംസിസി മുനിസിപ്പല്‍ യൂത്ത് ലീഗുമായി ചേര്‍ന്ന് നടത്തുന്ന ത്വആം പദ്ധതിക്ക് തുടക്കമായി. തെരഞ്ഞെടുത്ത കുടുംബങ്ങള്‍ക്ക് ഒരുവര്‍ഷം ഭക്ഷണകിറ്റ് നല്‍കുന്നതാണ് പദ്ധതി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ടിഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് തളങ്കര ഹക്കീം അജ്മല്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍, യുഎഇ കെഎംസിസി ഉപദേശക സമിതി ചെയര്‍മാന്‍ യഹ്യ തളങ്കര, കാസര്‍കോട് മണ്ഡലം ലീഗ് പ്രസിഡന്റ് എഎം കടവത്ത്, വൈസ് പ്രസിഡന്റ് അബ്ബാസ് ബീഗം, മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് അഡ്വ: വിഎം മുനീര്‍, ഖാലിദ് പച്ചക്കാട്, കെഎം ബഷീര്‍, ഹാരിസ് ബെദിര, അഷ്റഫ് ഭെല്‍, സിഎ അബ്ദുല്ല, സഹീര്‍ ആസിഫ്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, നൗഫല്‍ തായല്‍, അബ്ദുല്‍ റഹിമാന്‍ തൊട്ടാന്‍, അഷ്ഫാഖ് അബൂബക്കര്‍, ഫിറോസ് അടക്കത്ത് ബയല്‍, ബഷീര്‍ ചേരങ്കൈ, റഷീദ് ഗസാലി, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, അനസ് കണ്ടത്തില്‍, ബഷീര്‍ കടവത്ത്, ഖലീല്‍ ഷെയ്ക്ക് കൊല്ലമ്പാടി, ഹമീദ് ചേരങ്കൈ, സിഎ നവാസ് തുരുത്തി, ഷംസുദ്ധീന്‍, സിദീഖ് ചക്കര, മുസ്താഖ് ചേരങ്കൈ, ഹബീബ് എഎച്ച്, ഇബ്രാഹിം ഖാസിയാറകം, ജസീല്‍ കെകെപി, പദ്ധതി കോ ഓര്‍ഡിനേറ്റര്‍ ഷരീഫ് തുരുത്തി, ഹസന്‍ പതിക്കുന്നില്‍ സംബന്ധിച്ചു.

Post a Comment
0 Comments