Type Here to Get Search Results !

Bottom Ad

കര്‍ണാടക കുടകില്‍ ആഴ്ചച്ചന്തകള്‍ക്ക് നിരോധനം കൊറോണക്ക് പിന്നാലെ പക്ഷിപ്പനി ഭീതിയും


ബാംഗളൂരു (www.evisionnews.co): കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിനിടെ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണ്ണാടകയിലെ കുടക് ജില്ലയില്‍ ആഴ്ചച്ചന്തകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇതിനിടെ മേഖലയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതും ആശങ്കക്കിടയാക്കിയിരിക്കയാണ്.

ബംഗളൂരുവില്‍ രോഗം സ്ഥിരീകരിച്ചതോടെ മേഖലയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. ഇതിന്റെ ഭാഗമായി 62പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. പരീക്ഷ ഉള്‍പ്പെടെ മാറ്റിവെച്ചു. ജില്ലാ ഭരണകൂടം ആഴ്ച്ചയില്‍ നടത്തുന്ന ചന്തകള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു നിയന്ത്രണം കടുപ്പിച്ചു. ജില്ലയിലെ ചെറുതും വലുതുമായ ടൗണുകളിലെല്ലാം ആഴ്ച്ച ചന്തകള്‍ സജീവമായിരുന്നു. നൂറുകണക്കിനാളുകളാണ് ഗ്രാമങ്ങളില്‍ നിന്നും ചന്തദിവസം നഗരത്തില്‍ എത്തുന്നത്. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് ചന്ത നിരോധിച്ചത്.

ജില്ലയുടെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതും ആശങ്കയുണ്ടാക്കി. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ 10 കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ മുഴുവന്‍ പക്ഷികളേയും കോഴികളേയും കൊന്നൊടുക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. മൈസൂരു ജില്ലയോടെ ചേര്‍ന്ന ഭാഗങ്ങളില്‍ കോഴിയിറച്ചിയുടെ വില്പ്പനയും ഉപയോഗവും നിരോധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad